ഇരുപതേക്കറില്‍ 2.5 കോടിയുടെ പുതിയ പാലം ഒന്നര വര്‍ഷത്തിനുള്ളില്‍ മലയോര ഹൈവേ പൂര്‍ത്തിയാകും

ഇരുപതേക്കറില്‍ 2.5 കോടിയുടെ പുതിയ പാലം ഒന്നര വര്‍ഷത്തിനുള്ളില്‍ മലയോര ഹൈവേ പൂര്‍ത്തിയാകും

Oct 15, 2023 - 03:19
Jul 6, 2024 - 06:55
 0
ഇരുപതേക്കറില്‍ 2.5 കോടിയുടെ പുതിയ പാലം     ഒന്നര വര്‍ഷത്തിനുള്ളില്‍  മലയോര ഹൈവേ പൂര്‍ത്തിയാകും
This is the title of the web page

കട്ടപ്പന ഹൈറേഞ്ചിലെ സ്വപ്‌ന പദ്ധതിയായ പുളിയന്‍മല- കുട്ടിക്കാനം മലയോര ഹൈവേ ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. കിഫ്ബിയിലൂടെ അനുവദിച്ച 144 കോടി രൂപ മുതല്‍മുടക്കില്‍ ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള 21.5 കിലോമീറ്റര്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഇരുപതേക്കറിലെ പാലം പൊളിച്ചുനീക്കി 2.5 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ പാലവും നിര്‍മിക്കും. കട്ടപ്പന- കുട്ടിക്കാനം റൂട്ടില്‍ ഗതാഗതം തിരിച്ചുവിടാനുള്ള സൗകര്യമൊരുക്കിയശേഷം പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. രൂപരേഖയും ഡിസൈനും ഉള്‍പ്പെടെ പൂര്‍ത്തിയായി.

ചപ്പാത്ത്-മേരികുളം, മേരികുളം-നരിയമ്പാറ, നരിയമ്പാറ-കട്ടപ്പന എന്നീ മൂന്നുഭാഗങ്ങളിലായാണ് രണ്ടാം റീച്ചിലെ നിര്‍മാണം പുരോഗമിക്കുന്നത്. കക്കാട്ടുകട മുതല്‍ പാലാക്കട വരെയുള്ള ടാറിങ്ങും പൂര്‍ത്തിയായി. വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തിലൂടെയുള്ള ടാറിങ്ങിന് അനുമതി തേടി ഡാം സേഫ്റ്റി അതോറിറ്റിക്ക് നല്‍കിയ കത്ത് പരിഗണനയിലാണ്. രണ്ടാം റീച്ചില്‍ രണ്ട് വലിയ പാലങ്ങളും ആറ് മിനി ബ്രിഡ്ജുകള്‍ ഉള്‍പ്പെടെ 102 കലുങ്കുകളുമാണ് നിര്‍മിക്കുന്നത്. രണ്ടാം റീച്ചിലെ നാലാംഘട്ടമായ കട്ടപ്പന മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗത്തിന്റെ ടെന്‍ഡര്‍ ഉടന്‍ പൂര്‍ത്തിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow