രാജകുമാരി വൈ എം സി എ പ്രസംഗ മത്സരം സംഘടിപ്പിച്ചു
രാജകുമാരി വൈ എം സി എ പ്രസംഗ മത്സരം സംഘടിപ്പിച്ചു

രാജകുമാരി വൈ എം സി എയുടെ നേതൃത്വത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വാഗ്‌മി 2023 എന്ന പേരിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചത്. രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വൈ.എം.സി. എ യുണിറ്റ് പ്രസിഡന്റ് സാജോ പന്തതലയും സെക്രട്ടറി ജോയി കുരിശിങ്കലും ചേർന്ന് നിർവഹിച്ചു.
സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന രാജകുമാരി വൈ.എം.സി.എ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ചു വർഷം പിന്നിട്ടു. ജൂബിലി വർഷത്തിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്. പത്തോളം സ്കൂളിൽ നിന്നുമായി രണ്ട് വിഭാഗങ്ങളിലായി മുപ്പതോളം വിദ്യാർഥികളാണ് വാക്കുകൾ കൊണ്ട് മായാജാലം തീർത്തത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, മാതൃഭാഷയുടെ പ്രാധാന്യം വിദ്യാഭ്യാസത്തിൽ, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
വൈ എം സി എ മുൻ സംസ്ഥാന അധ്യക്ഷ കുമാരി കുര്യാസ്, ജൂബിലി ചെയർമാൻ പി യു സ്‌കറിയ, കൺവീനർ അഡ്വ സാജു ഇടപ്പാറ,സെന്റ് മേരിസ് സ്കൂൾ പ്രിൻസിപ്പാൾഫാ ജോബി മാതാളികുന്നേൽ, ട്രഷറർ ബിനീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






