കുമളി കൃഷിഭവനില്‍ ജൈവവളം വിതരണത്തിന്റെ മറവില്‍ തട്ടിപ്പെന്ന് കോണ്‍ഗ്രസ്

കുമളി കൃഷിഭവനില്‍ ജൈവവളം വിതരണത്തിന്റെ മറവില്‍ തട്ടിപ്പെന്ന് കോണ്‍ഗ്രസ്

Oct 15, 2023 - 03:19
Jul 6, 2024 - 06:55
 0
കുമളി കൃഷിഭവനില്‍ ജൈവവളം വിതരണത്തിന്റെ മറവില്‍ തട്ടിപ്പെന്ന് കോണ്‍ഗ്രസ്
This is the title of the web page

കുമളി കൃഷിഭവന്‍ വഴിയുള്ള വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാതെ കൈക്കലാക്കുന്നതായി ആക്ഷേപം. വിവിധ പദ്ധതികളില്‍ നിന്നുള്ള തുക ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുമളിയിലെ വിതരണ സ്ഥാപനം തട്ടിയെടുക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

2020 മുതല്‍ 2023 വരെ കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി വളം വിതരണം ചെയ്യുന്നതിനായി അനുവദിച്ച തുകയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംഘം തട്ടിയത്. സിഒസി, തുരിശ്, കുമ്മായം, സോളോമിറ്റ്, ട്രൈക്കോ ടെര്‍മ, സൂഡോമോണസ് എന്നിവ വിതരണം ചെയ്യാനാണ് തുക അനുവദിച്ചത്. ഇതിനായി കുമളിയിലെ സഹകരണ സംഘത്തെ ഏല്‍പ്പിച്ചു. എന്നാല്‍ 2020 മുതല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയതായി കോണ്‍ഗ്രസ് ആരോപിച്ചു. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ഒത്താശയോടെ 12 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 12 വര്‍ഷമായി ടെന്‍ഡര്‍ ചെയ്ത് നടത്തിയിരുന്ന ജൈവവളം വിതരണം എല്‍ഡിഎഫ് സഹകരണ സംഘത്തിന് ടെന്‍ഡര്‍ നടത്താതെ നല്‍കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. ഒരുകോടിയിലധികം രൂപയുടെ ജൈവവളം വിതരണം ചെയ്യാനാണ് പദ്ധതി. എന്നാല്‍ കൂടിയ വിലയ്ക്ക് ഗുണമേന്മയില്ലാത്ത വേപ്പിന്‍പിണ്ണാക്ക് വിതരണം ചെയ്ത് ലക്ഷങ്ങള്‍ തട്ടാനാണ് നീക്കം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കൃഷിഭവന്‍ വഴി നടപ്പാക്കിയ മറ്റ് പദ്ധതികളെക്കുറിച്ചും അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്തംഗവുമായ റോബിന്‍ കാരയ്ക്കാട്ട്, കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹീം, ബ്ലോക്ക് ട്രഷറര്‍ ഷിബു എം തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow