എച്ച്എംടിഎയുടെ അഖില കേരള വടംവലി മത്സരം 31 ന്
എച്ച്എംടിഎയുടെ അഖില കേരള വടംവലി മത്സരം 31 ന്

ഇടുക്കി: ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍(എച്ച്എംടിഎ) യുടെ നേതൃത്വത്തില്‍ അഖില കേരള വടംവലി മത്സരം 31 ന് വൈകിട്ട് ആറുമുതല്‍ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യന്‍ സാംബോ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് കട്ടപ്പന സ്വദേശി ഹാരിഷ് വിജയനെ ഡീന്‍ കുര്യാക്കോസ് എംപി അനുമോദിക്കും.
വടംവലി ജേതാക്കള്‍ക്ക് കേജീസ് ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 35,008 രൂപയും പി കെ സുധാകരന്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഗായത്രി സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 25,008 രൂപയും പി സെല്‍വരാജ് എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് കെ ജെ ഗ്രാനൈറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 15,008 രൂപയും ജഗ്ഗി ജോസഫ് പടിക്കര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനക്കാര്‍ക്ക് ജലധാര കോര്‍പ്പറേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 10,008 രൂപയും പത്മനാഭന്‍ പാണന്‍വിളയില്‍ എവര്‍റോളിംഗ് ട്രോഫിയും നല്‍കും. അഞ്ച് മുതല്‍ എട്ടുവരെ സ്ഥാനക്കാര്‍ക്ക് 6008 രൂപയും 9 മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 4008 രൂപയും സമ്മാനമായി നല്‍കും.
അസോസിയേഷന്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 50 വര്‍ഷം പിന്നിടുകയാണ്. മോട്ടോര്‍ തൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവരുന്ന സംഘടന സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചുവരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ എച്ച്എംടിഎ പ്രസിഡന്റ് പി കെ ഗോപി, സെക്രട്ടറി എം കെ ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്കാ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






