നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസിസി അംഗം ബെന്നി കുന്നലിനെയാണ് പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സ്റ്റേഷന്‍ പരിസരത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
What's Your Reaction?






