കമ്പംമെട്ട് വണ്ണപ്പുറം റോഡ് നിര്‍മാണത്തിലെ ക്രമക്കേട് : പിഡബ്ല്യൂഡി വിജിലന്‍സ് പരിശോധന നടത്തി
കമ്പംമെട്ട് വണ്ണപ്പുറം റോഡ് നിര്‍മാണത്തിലെ ക്രമക്കേട് : പിഡബ്ല്യൂഡി വിജിലന്‍സ് പരിശോധന നടത്തി

ഇടുക്കി: കമ്പംമെട്ട്- വണ്ണപ്പുറം പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചത്തില് പിഡബ്ല്യൂഡി വിജിലന്‍സ് സംഘം പരിശോധന നടത്തി. മുണ്ടിയെരുമയില്‍ ടാറിങ് പൊളിഞ്ഞ മേഖലയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. വെള്ളിയാഴ്ച കിഫ്ബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മഴയത്ത് ടാറിങ് നടത്തിയതും മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിഞ്ഞതാണ് വിവാദത്തിന് കാരണം. എന്നാല്‍ ടാര്‍ ഉറയ്ക്കുന്നതിന് മുമ്പ് നാട്ടുകാര്‍ ഇളക്കുകയായിരുന്നുവെന്ന് ആരോപിച്ച് കരാര്‍ കമ്പനി പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
What's Your Reaction?






