തൊഴിലുറപ്പിനിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 75,000 രൂപ എക്‌സ്‌ഗ്രേഷ്യ നല്‍കി
തൊഴിലുറപ്പിനിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 75,000 രൂപ എക്‌സ്‌ഗ്രേഷ്യ നല്‍കി

ഇടുക്കി: തൊഴിലുറപ്പ് ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എക്‌സ്‌ഗ്രേഷ്യ വിതരണം ചെയ്തു. അയ്യപ്പന്‍കോവില്‍ തടത്തില്‍ സാമുവേല്‍ ജോര്‍ജാണ് കഴിഞ്ഞ ജൂണില്‍ മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിലുറപ്പ് വേതനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ഇതോടെ 75,000 രൂപ എക്‌സ്‌ഗ്രേഷ്യ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ രാജന്‍ ബാബു ഉത്തരവിട്ടു. ഓംബുഡ്‌സ്മാന്‍ നേരിട്ട് തുക കൈമാറി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോള്‍ ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ ജോമോന്‍ വെട്ടിക്കാല, വിജയമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






