കറുത്ത പൊന്നിന് വില കുതിക്കുന്നു: കര്‍ഷകര്‍ക്ക് തിരിച്ചടിയായി ഉല്‍പ്പാദന കുറവ്
കറുത്ത പൊന്നിന് വില കുതിക്കുന്നു: കര്‍ഷകര്‍ക്ക് തിരിച്ചടിയായി ഉല്‍പ്പാദന കുറവ്

ഇടുക്കി: കുരുമുളകിന് വില ഉയരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് ഉല്‍പ്പാദനം കുറയാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ കനത്ത വേനലില്‍ കേരളത്തില്‍ മാത്രം കുരുമുളക് കൃഷിയില്‍ 39 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 2100 ഏക്കറിലെ കുരുമുളക് കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങി. ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ വേനല്‍ മഴ കര്‍ഷകരെ ചതിച്ചു. തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരികള്‍ പൂര്‍ണമായും നശിച്ചു. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് മൂന്നില്‍ രണ്ട് വിളവ് മാത്രമാണ് കര്‍ഷകന് ലഭിച്ചത്. ഇത്തവണ 750 രൂപ കുരുമുളകിന് ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പാദനമില്ലാത്തതിനാല്‍ കര്‍ഷകന് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. സംസ്ഥാനത്തെ കുരുമുളക് കൃഷിയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. മുമ്പ് 86541 ഹെക്ടറില്‍ അധികം കുരുമുളക് കൃഷി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് 75000 ഹെക്ടറില്‍ മാത്രമാണ് കൃഷിയുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കറുത്ത പൊന്നിനെ കര്‍ഷകര്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
What's Your Reaction?






