കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കുറവ്: രോഗികള്‍ വലയുന്നു 

കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കുറവ്: രോഗികള്‍ വലയുന്നു 

Mar 13, 2026 - 11:50
Mar 13, 2026 - 12:07
 0
കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കുറവ്: രോഗികള്‍ വലയുന്നു 
This is the title of the web page

ഇടുക്കി: കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ദിവസേന മുന്നൂറിലേറെ രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.  വൈകിട്ട് 4വരെ ഒ പി  വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും വേണമിന്നിരിക്കെ ഒരു സ്ഥിരം ഡോക്ടറും ഒരു താല്‍ക്കാലിക ഡോക്ടറുമാണുള്ളത്. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക ജോലികള്‍ക്കായി പോകുമ്പോള്‍ രോഗികള്‍ പ്രതിസന്ധിയിലാവും. ഡോക്ടര്‍മാരുള്‍പ്പെടെ നിലവിലുള്ള ജീവനക്കാരില്‍നിന്ന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ടെങ്കിലും കുറവുള്ള മറ്റ് ജീവനക്കാരെ കൂടി നിയമിച്ച് ആശുപത്രിയിലെ സേവനം കൂടുതല്‍ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow