ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ പൂപ്പാറ മൂലത്തറ ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ പൂപ്പാറ മൂലത്തറ ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു
ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ (സിഐടിയു) പൂപ്പാറ മൂലത്തറ ബ്രാഞ്ച് സമ്മേളനം പ്രസിഡന്റ് വി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കാരണം നാലു വര്‍ഷത്തിനുശേഷമാണ് ഇത്തവണ സമ്മേളനങ്ങള്‍ ചേരുന്നതെന്നും സംഘടനയിലെ ഏഴായിരത്തിലധികം വരുന്ന തൊഴിലാളികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് സമ്മേളനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പങ്കാളിത്തത്തില്‍ നടന്ന പ്രകടനത്തിനുശേഷം ചെങ്കൊടി ഉയര്‍ത്തുകയും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റുമാരായ എം എന്‍ ഹരികുട്ടന്‍, പി രാജാറാം, സെക്രട്ടറി എന്‍ ആര്‍ ജയന്‍, സേനാപതി ശശി, എം എ സെബാസ്റ്റിയന്‍, ലിജു വര്‍ഗീസ്, എം ഹരിചന്ദ്രന്‍, എം വി കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?