സഹപാഠികളുടെ മര്‍ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാര്‍ഥിയെ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശിച്ചു
സഹപാഠികളുടെ മര്‍ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാര്‍ഥിയെ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശിച്ചു
ഇടുക്കി: തൊടുപുഴയില്‍ സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാര്‍ഥിയെ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശിച്ചു. തുടര്‍ വിദ്യാഭ്യാസത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. സഹപാഠികളില്‍ ചിലര്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകരുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയില്‍ കഴിയുന്ന പിതാവും ഇളയ രണ്ടുസഹോദരിമാരും അമ്മയുമാണ് വീട്ടിലുള്ളത്. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും കുമളി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റോബിന്‍ കാരക്കാട്ട്, ചക്കുപള്ളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്‍ കുഴിക്കാട്ട് എന്നിവരും എംഎല്‍എ യോടൊപ്പം ഉണ്ടായിരുന്നു.
What's Your Reaction?