ബഥേല്‍ പൗരാവലി ഓണാഘോഷം നടത്തി 

ബഥേല്‍ പൗരാവലി ഓണാഘോഷം നടത്തി 

Aug 25, 2026 - 14:29
 0
ബഥേല്‍ പൗരാവലി ഓണാഘോഷം നടത്തി 
This is the title of the web page

ഇടുക്കി: ബഥേല്‍ പൗരാവലിയും വിവിധ ക്ലബ്ബുകളും ചേര്‍ന്ന് ഓണാഘോഷം നടത്തി. വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോമി തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം എസ്എന്‍ഡിപി യോഗം മേലേചിന്നാര്‍ ശാഖാ പ്രസിഡന്റ് സജി പേഴത്തുംവയലില്‍ ഉദ്ഘാടനം ചെയ്തു. ബഥേല്‍ നിത്യയൗവന ആന്‍ഡ് കൈരളി യൂത്ത് ക്ലബ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, നവജ്യോതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സജി പുറത്തേല്‍, കണ്‍വീനര്‍ ബിനു വെള്ളക്കോട്ട്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡൊമിനിക് ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow