അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം പാറത്തോട് സ്‌കൂളില്‍ തുടങ്ങി: മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം പാറത്തോട് സ്‌കൂളില്‍ തുടങ്ങി: മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: അടിമാലി വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. നാല് ദിവസങ്ങളിലായി ഒമ്പത് വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ 70ലേറെ സ്‌കൂളുകളില്‍നിന്ന് 3000ലധികം കലാപ്രതിഭകള്‍ പങ്കെടുക്കും.
എം എം മണി എംഎല്‍എ അധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ജോര്‍ജ് തകിടിയല്‍ മുഖ്യപ്രഭാഷണം നടത്തി. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി കെ പ്രസാദ്, മേരി ജോര്‍ജ്, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഹൗസിങ് ബോര്‍ഡംഗം ഷാജി കാഞ്ഞമല, സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ വി ബേബി, ജനറല്‍ കണ്‍വീനര്‍ ബിനോയി ജോസഫ്, അടിമാലി എഇഒ ആനിയമ്മ ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ ജിലു മാത്യു, മനോജ് അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ബിജു വള്ളോംപുരയിടം, തൊടുപുഴ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി വില്‍സണ്‍ കെ ജി എന്നിവര്‍ സംസാരിച്ചു. പാറത്തോട് ടൗണില്‍ വിളംബര റാലിയും നടത്തി.
What's Your Reaction?