ആനക്കുഴി ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം സമാപിച്ചു
ആനക്കുഴി ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം സമാപിച്ചു
ഇടുക്കി: അയ്യപ്പന്‍കോവില്‍ ആനക്കുഴി ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം സമാപിച്ചു. മേല്‍ശാന്തി സജീവ് ശാന്തി, രോഹിത് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 22നാണ് ഉത്സവം ആരംഭിച്ചത്. സമാപന ദിനത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ, പഞ്ചാഗവ്യം, സര്‍വാലങ്കാര പൂജ, തിരുമുല്‍ കാഴ്ച, രാജാലങ്കാര ദര്‍ശനം, വിശേഷങ്ങള്‍ പൂജകള്‍ എന്നിവ നടന്നു. ഭക്തര്‍ കൊണ്ടുവന്ന കാണിക്കയും നിവേദ്യവും സമര്‍പ്പിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ബിജു കുമാര്‍, വൈസ് പ്രസിഡന്റ് രതീഷ് രാജേന്ദ്രന്‍, സെക്രട്ടറി വി കെ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

