ഡികെടിഎഫ് ജില്ലാ സമ്മേളനം ചെറുതോണിയില്‍ ചേര്‍ന്നു
ഡികെടിഎഫ് ജില്ലാ സമ്മേളനം ചെറുതോണിയില്‍ ചേര്‍ന്നു
ഇടുക്കി: ഡികെടിഎഫ് ജില്ലാ സമ്മേളനം ചെറുതോണിയില്‍ കെപിസിസി സെക്രട്ടറി അഡ്വ. എസ് അശോകന്‍ ഉദ്ഘാടനംചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് അനില്‍ ആനിക്കനാട്ട് അധ്യക്ഷനായി. കെപിസിപി അംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ്മണി അംഗങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണംചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്, നേതാക്കളായ തോമസ് രാജന്‍, ജോയി വര്‍ഗീസ്, ആന്‍സി തോമസ്, എന്‍ പുരുഷോത്തമന്‍, ജോഷി കന്യാകുഴി, അനുഷല്‍ ആന്റണി, സ്യൂട്ടര്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

