കെഎസ്എസ്പിഎ രാജാക്കാട് മണ്ഡലം വാര്‍ഷിക സമ്മേളനം ചേര്‍ന്നു

കെഎസ്എസ്പിഎ രാജാക്കാട് മണ്ഡലം വാര്‍ഷിക സമ്മേളനം ചേര്‍ന്നു

Oct 27, 2025 - 15:13
 0
കെഎസ്എസ്പിഎ രാജാക്കാട് മണ്ഡലം വാര്‍ഷിക സമ്മേളനം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ രാജാക്കാട് മണ്ഡലം വാര്‍ഷിക സമ്മേളനം നടത്തി. രാജകുമാരി മാര്‍ ബസേലിയോസ് പാരിഷ് ഹാളില്‍ കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി ചാത്തനാട്ട് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ കെ രവി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഐവാന്‍ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കിങ്ങിണി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഷാജി, എ പി രാജന്‍, വി എ ജോസഫ്, പി ജി കുര്യക്കോസ്, ജോയി ആന്‍ഡ്രുസ്, ജോര്‍ജ് ജോസഫ്, ഓമന, സി പി ജോര്‍ജ്, പി ഡി ദേവസ്യ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow