ഭൂപതിവ് നിയമ ഭേദഗതി ചട്ടം ജനത്തെ കൊള്ളയടിക്കാന്‍: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്
ഭൂപതിവ് നിയമ ഭേദഗതി ചട്ടം ജനത്തെ കൊള്ളയടിക്കാന്‍: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്
ഇടുക്കി: ഭൂപതിവ് നിയമ ഭേദഗതി ചട്ടം ജനത്തെ കൊള്ളയടിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനധികൃതമായി പണം സമ്പാദിക്കാനുമാണെന്നും സാധാരണക്കാരുടെ പ്രശ്‌നം പരിഹരിക്കാനല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. രാജകുമാരി പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ ബിജെപി രാജകുമാരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം രാജകുമാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയെ വനമാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി പരിസ്ഥിതിവാദികളും എല്‍ഡിഎഫും യുഡിഎഫുംചേര്‍ന്ന് ജനങ്ങളെ കുടിയിറക്കാനുള്ള സാഹചര്യത്തിലേക്ക് തള്ളിവിടുന്നു. ജനത്തെ കബളിപ്പിച്ച് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തിവരുന്നത്. കഴിഞ്ഞ 9 വര്‍ഷം ഒന്നുംചെയ്യാതിരുന്ന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭൂപതിവ് നിയമ ഭേദഗതിയുടെ പേരില്‍ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണെന്നും വി സി വര്‍ഗീസ് കുറ്റപ്പെടുത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ബാലന്‍ തെക്കേരിക്കല്‍ വാഹന പ്രചാരണ ജാഥ നയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, മണ്ഡലം പ്രസിഡന്റ് കെ പി അനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി സജിമോന്‍, അരുണ്‍ അമ്പാടി, അജയകുമാര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

