തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാദേവ ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഉത്സവം ആഘോഷിച്ചു
തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാദേവ ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഉത്സവം ആഘോഷിച്ചു
ഇടുക്കി: ഇരട്ടയാര്‍ തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാദേവ ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഉത്സവം ആഘോഷിച്ചു. മേല്‍ശാന്തി തെക്കേടത്ത് ഗോപന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സുബ്രഹ്‌മണ്യസ്വാമി പ്രീതിക്കായി ഹൈന്ദവര്‍ അനുഷ്ഠിക്കുന്ന പ്രധാന വ്രതമാണ് ഷഷ്ഠിവ്രതം. പള്ളിയുണര്‍ത്തല്‍, ദര്‍ശനം, അഭിഷേകം, മഹാഗണപതിഹോമം, പന്തീരടി പൂജ, വിശേഷാല്‍ അഭിഷേകങ്ങള്‍, ദ്രവ്യ അഭിഷേകം, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനവും എന്നിവ നടന്നു.
തുളസിപ്പാറ ഗുരുപൂര്‍ണിമ കുടുംബയോഗം ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും നടത്തി. തുടര്‍ന്ന് ദീപാരാധനയും പൂമൂടലും നടന്നു. ക്ഷേത്രം പ്രസിഡന്റ് ഷിബു സത്യന്‍, വൈസ് പ്രസിഡന്റ് സഞ്ജയന്‍ വി എസ്, യൂണിയന്‍ കൗണ്‍സിലര്‍ രാജേഷ് കെ കെ, ശാഖ സെക്രട്ടറി രാജീവ് ടി കെ, വനിതാസംഘം പ്രസിഡന്റ് ബിന്ദു രാജീവ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത് ചാലില്‍, കുമാരി സംഘം പ്രസിഡന്റ് ദേവിക സജി, മനോജ് സി ആര്‍, അജി കണ്ടത്തില്‍, അജി തട്ടാരത്ത്, റെജി കളരിക്കമാക്കല്‍, ബിജു കെ എസ്, ബിജു ഇ പി, സുരേഷ് കെ പി എന്നിവറ സംസാരിച്ചു.
What's Your Reaction?

