ഇടുക്കി കൊലുമ്പന്‍ നഗറിലെ കളിക്കളം അനാഥം
ഇടുക്കി കൊലുമ്പന്‍ നഗറിലെ കളിക്കളം അനാഥം

ഇടുക്കി: ആദിവാസി മേഖലയായ ഇടുക്കി പാറേമാവ് കൊലുമ്പന്‍ നഗറിലെ കളിക്കളത്തെ അവഗണിക്കുന്നതില്‍ വ്യാപക പ്രതിഷേധം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മൈതാനം ഭിന്നശേഷി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ലോകകപ്പ് നേടിയ അനീഷ് രാജന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. കൊലുമ്പന്റെ പിന്‍മുറക്കാര്‍ അധിവസിക്കുന്ന മേഖലയിലെ, പിന്നാക്ക വിഭാഗത്തിലെ യുവപ്രതിഭകള്‍ക്ക് ആശ്രയമാക്കേണ്ട കളിസ്ഥലമാണിപ്പോള്‍ അനാഥമായി കിടക്കുന്നത്. വനംവകുപ്പ് വിട്ടുകൊടുത്ത സ്ഥലത്ത് വാഴത്തോപ്പ് പഞ്ചായത്തിന്റെ സഹായത്തോടെയാണ് കളിക്കളം നിര്‍മിച്ചത്. നഗറിലെ യുവാക്കള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതല്ലാതെ പഞ്ചായത്ത് അധികൃതര്‍ യാതൊരുവിധ സഹായവും ചെയ്തില്ല. ഇവിടെക്കെത്തുവാന്‍ വഴിയില്ലയെന്നതും പ്രധാന പരാധീനതയാണ്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ജില്ലയിലെ നിരവധി കായിക താരങ്ങളെ സ്യഷ്ടിച്ച കളിക്കളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?






