ആനച്ചാല്‍ ചിത്തിരപുരത്ത് വീടിന് ഭീഷണിയായിരുന്ന കുളം മൂടി
ആനച്ചാല്‍ ചിത്തിരപുരത്ത് വീടിന് ഭീഷണിയായിരുന്ന കുളം മൂടി

ഇടുക്കി: ആനച്ചാല്‍ ചിത്തിരപുരത്ത് വീടിനരികില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ നിര്‍മിച്ച ഭീമന്‍ കുളം ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ നികത്തി. കുളം ഭീഷണിയായതോടെ പള്ളിപുറത്ത് വീട്ടില്‍ അയിഷയും കുടുംബവും കിണര്‍ നികത്തണമെന്നും നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഭീമന്‍ കുളം നിര്‍മിച്ചതോടെ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത രൂപം കൊണ്ടു. അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി വന്നതോടെയാണ് അയിഷയും കുടുംബവും നീതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. കുളം മൂടി അപകടാവസ്ഥ ഒഴിവാക്കാന്‍ മുമ്പ് ജില്ലാഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ ഉത്തരവ് മറികടക്കാന്‍ ശ്രമം നടത്തിയതോടെ ഇത് നീണ്ടു. ഈ മഴക്കാലമെത്തിയതോടെ കുടുംബം വീണ്ടും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും കുളം മൂടാന്‍ ഉത്തരവിടുകയുമായിരുന്നു. വൈകിയാണെങ്കിലും കാത്തിരുന്ന നീതി ലഭ്യമായതിന്റെ സന്തോഷത്തിലാണ് ആയിഷയും കുടുംബവും.
What's Your Reaction?






