നേതൃത്വം ദുര്‍ബലമായതോടെ കോണ്‍ഗ്രസ് നാഥനില്ലാക്കളരി: ജോസ് പാലത്തിനാല്‍
നേതൃത്വം ദുര്‍ബലമായതോടെ കോണ്‍ഗ്രസ് നാഥനില്ലാക്കളരി: ജോസ് പാലത്തിനാല്‍

ഇടുക്കി: ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നേതൃത്വം ദുര്‍ബലമായി മാറിയതോടെ കോണ്‍ഗ്രസ് വെറും നാഥനില്ലാ കളരിയായി മാറിയെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍. വാഴത്തോപ്പില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വം ചില ഉപചാപവൃന്ദങ്ങളുടെ കൈയില്‍ അകപ്പെട്ടതോടെ യോഗ്യതയുള്ള നിരവധിപ്പേര്‍ അവഗണിക്കപ്പെട്ടു. കേരളത്തില്‍ ഭരണം സ്വപ്‌നം കണ്ട് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍നിന്ന് പുറത്താക്കി ഒറ്റയ്ക്ക് ഭരിക്കാന്‍ തയാറായ കൂട്ടര്‍ തന്നെ തങ്ങളെ ചേര്‍ത്തുനിര്‍ത്തി എല്‍ഡിഎഫ് കേരളത്തില്‍ മികച്ച ഭരണം നടത്തുന്ന കാഴ്ച കാണേണ്ടി വന്നു. ഇനി ഒരു തിരിച്ച് വരവില്ലെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് തങ്ങളെ മാടി വിളിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചുവരില്ലെന്ന തിരിച്ചറിവിലൂടെയുള്ള മനം മാറ്റം ആണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി മലയോര ജനതയുടെ ആവശ്യമായിരുന്നു ഭൂപതിവ് ഭേദഗതി നിയമം. എന്നാല്‍ കഴിഞ്ഞകാല സര്‍ക്കാരുകള്‍ കര്‍ഷകന്റെ ഈ ആവശ്യം അവഗണിച്ച് മുമ്പോട്ട് പോകുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് നിയമഭേദഗതിയുമായി മുമ്പോട്ട് പോകുന്നതെന്നത് കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. നിയമ നിര്‍മാണത്തെ തുടര്‍ന്നുള്ള ചട്ട രൂപീകരണം കൂടി ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ജില്ലയിലെ ഓരോ പഞ്ചായത്തിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ജലസേചന കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. പാര്‍ട്ടി പ്രവര്‍ത്തനം വാര്‍ഡ് തലത്തില്‍ വിപുലപ്പെടുത്തുന്നതിനും ത്രിതല പഞ്ചായത്തിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കി. വാര്‍ഡ്, മണ്ഡലം കുടുംബ സംഗമങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ. കെ ഐ ആന്റണി, രാരിച്ചന്‍ നീറണാക്കുന്നേല്‍, റെജി കുന്നംകോട്ട്, മനോജ് എം തോമസ്, ടി പി മല്‍ക്ക, കെ എന്‍ മുരളി, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ടോമി പകലോമറ്റം, റോയിച്ചന്‍ കുന്നേല്‍, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, അഡ്വ മധു നമ്പൂതിരി, ജോമോന്‍ പൊടിപാറ, സുബിത ജോമോന്‍,ജോര്‍ജ് അമ്പഴം എന്നിവര്‍ സംസാരിച്ചു
What's Your Reaction?






