ഡോക്ടേഴ്‌സ് ദിനം: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു
ഡോക്ടേഴ്‌സ് ദിനം: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു

ഇടുക്കി: ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് അംഗങ്ങള്‍ കട്ടപ്പന ഗവ.താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഡോ. ഉമദേവി എം ആര്‍ വിദ്യാഥികളോട് സംസാരിച്ചു. മൂല്യബോധമുള്ള തലമുറയുടെ വാഗ്ദാനങ്ങളാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും യോഗത്തില്‍ ആദരിച്ചു. ഗൈഡ് ക്യാപ്റ്റന്‍ മോന്‍സി പി മോഹന്‍, സ്‌കൗട്ട് മാസ്റ്റര്‍ സിജോ കെ വി, പട്രോള്‍ ലീഡേഴ്‌സ് ദുര്‍ഗ പ്രിയരാജന്‍, അഡോണ്‍ ബിനോയ്, വിഷ്ണു മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. പ്രശാന്ത് വി കെ, ഡോ. ബെറ്റി വി എസ്, ഡോ. അരുണ്‍ രവി, ഡോ. അശ്വതി മോഹന്‍, ഡോ. റയിനാ ജെ എസ്, ഡോ. അനുരൂപ് ജോസഫ്, ഡോ. നിമ്മി എമ ജോസ്, ഡോ. ഗ്രീഷ്മ മത്തച്ചന്‍, ഡോ. അഖിലേഷ് ആന്റണി, ഡോ. ജോസഫ് ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






