കായകല്‍പ പുരസ്‌ക്കാരം നേടി ആരോഗ്യരംഗത്ത് ഇരട്ട തിളക്കവുമായി ആലക്കോട് പഞ്ചായത്ത്
കായകല്‍പ പുരസ്‌ക്കാരം നേടി ആരോഗ്യരംഗത്ത് ഇരട്ട തിളക്കവുമായി ആലക്കോട് പഞ്ചായത്ത്

ഇടുക്കി: ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ അവാര്‍ഡ് ആലക്കോട് കുടുംബാരോഗ്യകേന്ദ്രത്തിനും, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിക്കും ലഭിച്ചു. 91.25% സ്‌കോര്‍ നേടി ജില്ലയില്‍ രണ്ടാം സ്ഥാനവും, കമന്റേഷന്‍ അവാര്‍ഡായി 30000 രൂപയും ലഭിച്ചു. ഈ വര്‍ഷം തന്നെ ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷനും ഡിസ്‌പെന്‍സറിയ്ക്ക് ലഭിച്ചിരുന്നു. രണ്ടാം തവണയാണ് കായകല്‍പ അവാര്‍ഡിന് അര്‍ഹമാകുന്നതും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50.000 രൂപ കമന്റേഷന്‍ അവാര്‍ഡ് തുകയായും ലഭിക്കും. ആശുപത്രികളിലെ മാലിന്യ പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, രോഗീപരിചരണം, മറ്റ് സേവന സൗകര്യങ്ങള്‍ എന്നി മേഖലകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. ജീവിതശൈലീരോഗ ക്ലിനിക്ക്, പാലിയേറ്റീവ് ഗൃഹ സന്ദര്‍ശനം, യോഗ പരിശീലനം, ലാബ് പരിശോധനകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ്, ആരോഗ്യ- വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിസാമോള്‍ ഇബ്രാഹിം, ഭരണസമിതിയംഗങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം വി ജോണ്‍, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിത ബേബി എം, എച്ച്എംസി ഭാരവാഹികള്‍, ആശുപത്രി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണ് ഈ ഇരട്ട നേട്ടത്തിന് പിന്നിലുള്ളത്.
What's Your Reaction?






