ബൈക്കിന് സൈഡ് കൊടുത്തില്ലെന്നുപറഞ്ഞ് സ്‌കൂള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി: രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂളിലെ ജീവനക്കാരന്‍ ആശുപത്രിയില്‍
ബൈക്കിന് സൈഡ് കൊടുത്തില്ലെന്നുപറഞ്ഞ് സ്‌കൂള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി: രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂളിലെ ജീവനക്കാരന്‍ ആശുപത്രിയില്‍
ഇടുക്കി: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ ബസ് ഡ്രൈവറെ ലോറി ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരന്‍ മഞ്ഞക്കുഴി കൊല്ലുവേലിയില്‍ വിഷ്ണുരാജിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോകുംവഴി ഹരിത ജങ്ഷന്‍-അമ്പലക്കവല റോഡില്‍ ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കൈയേറ്റംചെയ്തത്. വിദ്യാര്‍ഥികളെ സ്‌കൂളിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുംവഴി മുരുക്കുംതൊട്ടി സ്വദേശിയായ ലോറി ഡ്രൈവര്‍ ബൈക്കിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. രാജകുമാരി ടൗണില്‍ തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും പുറത്ത് ഇടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ വിഷ്ണു രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?