അടിമാലി ടൗണില്‍ രാത്രികാല സംഘര്‍ഷങ്ങള്‍ പതിവാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍
അടിമാലി ടൗണില്‍ രാത്രികാല സംഘര്‍ഷങ്ങള്‍ പതിവാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍
ഇടുക്കി: മൂന്നാറിന്റെ പ്രവേശന കവാടമായ അടിമാലി ടൗണില്‍ രാത്രികാല സംഘര്‍ഷങ്ങള്‍ പതിവാകുന്നതായി പരാതി. അദിതി തൊഴിലാളികളായ സ്ത്രീകളും കുട്ടികളുമടക്കം ദീര്‍ഘദൂര ബസുകള്‍ കാത്ത് രാത്രികാലത്ത് ടൗണില്‍ എത്താറുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിനോദ സഞ്ചാരികളും രാത്രികാലത്ത് ടൗണ്‍ സജീവമാക്കുന്നുണ്ട്. ഈ സമയത്താണ് വാക്ക്തര്‍ക്കങ്ങളും കൈയ്യാങ്കളിയും ടൗണില്‍ പതിവാകുന്നത്. ബസ്സ്റ്റാന്‍ഡ് പരിസരത്തും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാന്നിധ്യം വര്‍ധിക്കുന്ന സ്ഥിതിയാണ്. രാത്രികാല പരിശോധന ശക്തമാക്കി ടൗണില്‍ പൊലീസിന്റെ സാന്നിധ്യം കൂടുതല്‍ സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?