നവീകരിച്ച കട്ടപ്പന വി.ടി പടി-അങ്കണവാടി, കാവുംപടി ദേവീക്ഷത്രം റോഡ് തുറന്നു
നവീകരിച്ച കട്ടപ്പന വി.ടി പടി-അങ്കണവാടി, കാവുംപടി ദേവീക്ഷത്രം റോഡ് തുറന്നു
ഇടുക്കി: കട്ടപ്പന നഗരസഭ കുന്തളംപാറ സൗത്തിലെ നവീകരിച്ച വി.ടി പടി- അങ്കണവാടി റോഡിന്റെയും കാവുംപടി ദേവീക്ഷേത്രം റോഡിന്റെയും ഉദ്ഘാടനം നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാനം ചെയ്തു. 21 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ ഐബിമോള്‍ രാജന്‍ അധ്യക്ഷയായി. ചടങ്ങില്‍ ജോയി വെട്ടിക്കുഴി, ഐബിമോള്‍ രാജന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. റെജി കോഴിമല, മനോജ് വടക്കേല്‍, ബിജു മോന്തക്കര, റോയിച്ചന്‍ മാത്യു, സിജു കിടങ്ങില്‍, സാബു കാഞ്ഞിരക്കാട്ട്, ബിജു കാത്തേടത്ത്, രാജീവ് മതിലകത്ത്, മായ മണി, എം ടി രാജു, ശിവദാസ് കണ്ണാട്ട്, സജി പഴങ്ങാട്ട്, ശ്രീകല പ്രകാശ്, ജീന ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?