ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല ചടങ്ങുകള്‍ സമാപിച്ചു
ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല ചടങ്ങുകള്‍ സമാപിച്ചു
ഇടുക്കി: ചക്കുപള്ളം ആറാം മൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല ചടങ്ങുകള്‍ സമാപിച്ചു. ക്ഷേത്രം മേല്‍ശാന്തി തൊടുപുഴ മഹേഷ് നേതൃത്വം നല്‍കി. 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന്റെ ചടങ്ങുകള്‍ ദ്രവ്യകലശാഭിഷേകം, സമൂഹ നീരാഞ്ജനം, പാനക നിവേദ്യം, വര്‍ണശബളമായ ദീപാരാധന, കര്‍പ്പൂരാഴി പൂജ എന്നിവയോടെയാണ് സമാപിച്ചത്. ക്ഷേത്രം പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ഭാരവാഹികളായ ശശിധരന്‍ നായര്‍, രഘുനാഥന്‍ ചേലക്കാട്ട്, തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, അനില്‍ പൊടിപ്പാറയില്‍, രാജേഷ് കൃഷ്ണന്‍കുട്ടി, ഷീന സജി, സന്ധ്യാ ജയന്‍, ദീപ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?