ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രാജീവ് ഭാസ്‌കര്‍ ചുമതലയേറ്റു 

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രാജീവ് ഭാസ്‌കര്‍ ചുമതലയേറ്റു 

Dec 28, 2025 - 11:56
 0
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രാജീവ് ഭാസ്‌കര്‍ ചുമതലയേറ്റു 
This is the title of the web page

ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ രാജീവ് ഭാസ്‌കര്‍ ചുമതലയേറ്റു. 2005ല്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 2.5 വര്‍ഷം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ രാജീവ് ഭാസ്‌കര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മികച്ച ബ്ലോക്ക് പഞ്ചായത്തായി ഇളംദേശം ബ്ലോക്കിനെ തെരഞ്ഞെടുക്കുകയും രാഷ്ട്രപതി പ്രതിഭ പാട്ടില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. വണ്ണപ്പുറം ലൈന്‍സ് ക്ലബ്  പ്രസിഡന്റ്, മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ്, തൊടുപുഴ അഗ്രികള്‍ച്ചര്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, വണ്ണപ്പുറം പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഡയാലിസിസ് രോഗികള്‍ക്കും, നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും പ്രഥമ പരിഗണന നല്‍കുമെന്നും അതിനായി ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് ലഭ്യമാകുന്ന സിഎസ്ആര്‍ ഫണ്ടുകള്‍ അടക്കം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow