നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Feb 13, 2024 - 18:59
Jul 10, 2024 - 19:44
 0
നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
This is the title of the web page

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി. തൊവരയാറില്‍ നിന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ച കൊടിമരത്തില്‍ മേല്‍ശാന്തി കൃഷ്ണന്‍ എമ്പ്രാന്തിരി കൊടിയേറ്റി. ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ കൈകൊട്ടിക്കളി. ബുധനാഴ്ച പ്രത്യേക പൂജകള്‍, പറയിടീല്‍, വൈകിട്ട് 7ന് ചെണ്ടമേളം അരങ്ങേറ്റം, 8മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍. വ്യാഴാഴ്ച കലശപൂജ, ദേവിക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, വൈകിട്ട് ആറിന് മഹാഘോഷയാത്ര, 7ന് മത പ്രഭാഷണം, 9ന് തീവ്രം ബാന്‍ഡിന്റെ മ്യൂസിക്കല്‍ മെഗാഷോ. കെ.കെ തങ്കപ്പന്‍, സുരേഷ് കുഴിക്കാട്ട്, എന്‍.എന്‍ രാജേഷ്, ചന്ദ്രന്‍ പി.പി, കെ.കെ ബാബു, കെ.കെ മധു കുന്നേല്‍, സോനു മഹേശന്‍ കൊടകശ്ശേരില്‍, ജെ.ജയകുമാര്‍ നാമ്പുഴിയില്‍, സജി പി.റ്റി, അഖില്‍ രാജ്, ആര്‍ പ്രകാശ് മംഗലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow