ഇടുക്കി : വാഹനങ്ങളുടെ ആര്‍സി ബുക്കും ലൈസന്‍സും അച്ചടിക്കുന്നത് നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് & ബ്രോക്കേഴ്‌സ് അസ്സോസിയേഷന്‍ ദേവികുളം ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അടിമാലി ടൗണ്‍ ചുറ്റി നടന്ന പ്രകടനത്തിനു ശേഷം ജെആര്‍ടി ഓഫീസില്‍ മുന്നില്‍ നടന്ന ധര്‍ണ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഫീഖ് ഉടുമ്പന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള പ്രതിഷേധവുമായി രംഗത്തെത്തി. കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ് അസോസിയേഷന്‍ ദേവികുളം താലൂക്ക് പ്രസിഡന്റ് അസി പാറക്കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരവാഹികളായ എസ് എ ഷജാര്‍, എം എം നവാസ്, അമ്പൂ രാജാക്കാട്, മനോജ് ജി നായര്‍, അബ്ദുള്‍ അസീസ്, ജിജന്‍ വി ജെ എന്നിവര്‍ നേതൃത്വം നല്‍കി.