അടിമാലി വാളറയിലെ കാട്ടാനശല്യം: ഫെന്‍സിങ് സ്ഥാപിക്കാന്‍ തീരുമാനം 

  അടിമാലി വാളറയിലെ കാട്ടാനശല്യം: ഫെന്‍സിങ് സ്ഥാപിക്കാന്‍ തീരുമാനം 

Jun 4, 2025 - 12:42
 0
  അടിമാലി വാളറയിലെ കാട്ടാനശല്യം: ഫെന്‍സിങ് സ്ഥാപിക്കാന്‍ തീരുമാനം 
This is the title of the web page

ഇടുക്കി: അടിമാലി വാളറ കുളമാംകുഴിയിലെ കാട്ടാന ശല്യം പ്രതിരോധിക്കാന്‍ തീരുമാനം. അഡ്വ. എ രാജ എംഎല്‍എയും  മൂന്നാര്‍ ഡിഎഫ്ഒയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും പുതിയ ഫെന്‍സിങ് സ്ഥാപിക്കാനും തീരുമാനമായി. കഴിഞ്ഞ ഏതാനും നാളുകളായി മൂന്ന് കാട്ടാനകള്‍ 50 കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തി. കാട്ടാന ശല്യത്തിനെതിരെ ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ നശിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. പിടിയാനകളില്‍ ആകൃഷ്ടരായി കാട്ടുകൊമ്പന്‍മാര്‍ എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആന സവാരി കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. കാട്ടാനകളെ ഭയന്ന് പകല്‍സമയത്ത് പോലും കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow