ഉടുമ്പന്‍ചോലയിലെ എസ്റ്റേറ്റ് കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ഉടുമ്പന്‍ചോലയിലെ എസ്റ്റേറ്റ് കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഉടുമ്പന്‍ചോല ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുതുകില്‍ എസ്റ്റേറ്റില്‍ താമസിയ്ക്കുന്ന ലാവണ്യ (27) ആണ് മരിച്ചത്. കുടുംബാങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മെയ് 26നാണ് ലാവണ്യയെ കാണാതായത്. യുവതിക്ക് മാനസിക വൈകല്യം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുേമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
What's Your Reaction?






