ദേവികുളം താലൂക്കിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
ദേവികുളം താലൂക്കിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, പിജി, പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിനായി അപേക്ഷ നല്‍കാം. ഏതെങ്കിലും വിഷയത്തില്‍ ഡി ഗ്രേഡ് ഉള്ളവരെ അവാര്‍ഡിനു പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പരീക്ഷാഫല സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം മൂന്നാര്‍, അടിമാലി, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ്് ഓഫീസിലോ 30നകം സമര്‍പ്പിക്കണം. ഫോണ്‍: 04864 224399.
What's Your Reaction?






