പൈനാവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലിനായി വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ
പൈനാവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലിനായി വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ
ഇടുക്കി: ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലിന്റെ പ്രചരണാര്‍ഥം ചാണ്ടി ഉമ്മന്‍ എംഎല്‍എ ചെറുതോണിയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ചു. വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍കേട്ടും പരിഹാരം ഉറപ്പുനല്‍കിയുമാണ് പ്രചാരണം മുന്നേറിയത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പം ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലിം, അനീഷ് ജോര്‍ജ്, അനില്‍ ആനിയ്ക്കനാട്ട്, ജോയി വര്‍ഗീസ്, കെ എം ജലാലുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?