ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകമനസാക്ഷിയുടെ ശബ്ദം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകമനസാക്ഷിയുടെ ശബ്ദം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: ആധുനിക കാലഘട്ടത്തില്‍ ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്ന ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. പാവപെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവേരാടുമുള്ള കരുതല്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. ക്രൈസ്തവരുടെ മാത്രമല്ല, ലോകജനതയുടെ ആരാധ്യപുരുഷനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ വിയോഗം ആകസ്മികവും ദു:ഖകരവുമാണ്. ഇടുക്കി രൂപതയുടെ ദുഃഖം അറിയിക്കുന്നതായും ഈ ദിവസങ്ങളില്‍ പള്ളികളില്‍ പ്രത്യേക പ്രര്‍ഥനകളും അനുസ്മരണങ്ങളും നടക്കുമെന്നും രൂപതാധ്യക്ഷന്‍ അറിയിച്ചു.
What's Your Reaction?






