അഞ്ചുരുളി അങ്കണവാടിയില്‍ മെഡിക്കല്‍,ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തി
അഞ്ചുരുളി അങ്കണവാടിയില്‍ മെഡിക്കല്‍,ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തി
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി അങ്കണവാടിയില്‍ പോഷന്‍ പക്വട 2025 എന്ന പേരില്‍ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പും നടത്തി. കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് ശര്‍മ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഐസിഡിഎസിന്റെയും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി. അഞ്ചുരുളി ആദിവാസി മേഖലയിലെ പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്നേഹ സേവ്യര്‍ അധ്യക്ഷയായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ബിന്‍സി ജേക്കബ് ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് ജോസഫ്, നിഖിത എന്നിവരും നിത്യ ജേക്കബും സംസാരിച്ചു.
What's Your Reaction?