തേക്കടി പുഷ്പമേള സമാപിച്ചു: സന്ദര്‍ശകര്‍ അരലക്ഷം
തേക്കടി പുഷ്പമേള സമാപിച്ചു: സന്ദര്‍ശകര്‍ അരലക്ഷം

ഇടുക്കി: മൂന്നാഴ്ചയിലേറെയായി നടന്നുവന്ന തേക്കടി പുഷ്പമേള സമാപിച്ചു. ഇത്തവണ അരലക്ഷത്തിലേറെ ആളുകള്‍ മേളയിലെത്തി. കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാറത്തറ ഗാര്‍ഡന്‍സും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. സമാപന സമ്മേളനം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. സിപിഐ എം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ധിഖ്, പഞ്ചായത്തംഗങ്ങളായ ജിജോ രാധാകൃഷ്ണന്‍, വിനോദ് ഗോപി, സംഘാടക സമിതി കണ്‍വീനര്‍ ടി ടി തോമസ്, കമ്മിറ്റിയംഗങ്ങളായ പുഷ്‌കരന്‍ മണ്ണാറത്തറയില്‍, ഷാജി മണ്ണാറത്തറയില്‍, റെജി മണ്ണാറത്തറയില്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. പാചക മത്സരം, വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ എന്നിവയില്‍ വിജയിച്ചവര്‍ക്ക് മെഡല്‍ നല്‍കി. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
What's Your Reaction?






