വ്യാപാരിവ്യവസായി സമിതി തൂക്കുപാലം യൂണിറ്റ് കുടുംബസംഗമം
വ്യാപാരിവ്യവസായി സമിതി തൂക്കുപാലം യൂണിറ്റ് കുടുംബസംഗമം

ഇടുക്കി: വ്യാപാരി വ്യവസായി സമിതി തൂക്കുപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടന്നു. തൂക്കുപാലം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിജു തനിമ അധ്യക്ഷനായി. സമിതി ജില്ലാ പ്രസിഡന്റ് റോജി പോള്‍ മുഖ്യപ്രഭാഷണം നടത്തി. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ്് ശോഭനാമ ഗോപിനാഥന്‍, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് ആലുമൂട്ടില്‍, നെടുംങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് ഷിജു ഉള്ളിരുപ്പില്‍, അന്‍സാരി വി എ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബ സംഗമത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍, ഗാനമേള തുടങ്ങിയവ നടന്നു.
What's Your Reaction?






