ജപ്തി ലേല നടപടികള്‍ ഉപേക്ഷിക്കണം: കട്ടപ്പനയിൽ നിൽപ്പ് സമരം
ജപ്തി ലേല നടപടികള്‍ ഉപേക്ഷിക്കണം: കട്ടപ്പനയിൽ നിൽപ്പ് സമരം

ഇടുക്കി:ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി ലേല നടപടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നില്‍പ്പ് സമരം നടത്തി. ജപ്തി -ലേല വിരുദ്ധ സമിതിയുടെയും ഇന്‍ഡിപെന്‍ഡന്റ് ഭാരതീയ കിസാന്‍ സഭയുടെയും നേതൃത്വത്തിലായിരുന്നു സമരം. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത കണ്‍വീനര്‍ ജോര്‍ജ് കോയിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ജപ്തി നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് രാജു സേവ്യര്‍, രക്ഷാധികാരി എന്‍ വിനോദ് കുമാര്‍, അപ്പച്ചന്‍ ഇരുവേലില്‍, സി ബി ശശീന്ദ്രന്‍, പി എ ജോണി, എം എസ് ചിന്താമണി, വില്‍സന്‍ അത്തിക്കല്‍, ഷീബ ബിജു, എം ബി രാജശേഖരന്‍ തുടങ്ങിയവര്‍ നില്‍പ്പ് സമരത്തിന് നേതൃത്വം നല്‍കി.
What's Your Reaction?






