ഇടുക്കി: കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റത്തിന്റെ 10-ാമത് ചരമ വാര്‍ഷികവും സ്മരണിക പ്രകാശനവും 31ന് വെള്ളയാംകുടിയില്‍ നടക്കും. രാവിലെ 9.45ന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വചനപ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യാകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും സ്മരണിക പ്രകാശനവും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം പി, മോന്‍സ് ജോസഫ് എംഎല്‍എ, അഡ്വ. ഇ എം ആഗസ്തി, ഷീലാ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിക്കും. കെഎസ്‌സി ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കട്ടപ്പന ടൗണിന്റെ വികസനം, കമ്പത്തിനും നെടുങ്കണ്ടത്തിനും പോകാനുള്ള ബൈപ്പാസ് റോഡ്, ആനവിലാസം വഴിയുള്ള കട്ടപ്പന- കുമളി റോഡ് തുടങ്ങിയവയൊക്കെ പി.ജെ ജോസഫ് പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ജോണി പൂമറ്റം കൊണ്ടുവന്ന പദ്ധതികളാണ്.