നല്ല നന്‍പന്‍സ്: തൊഴിലാളി ലയങ്ങളില്‍ ഉച്ചഭക്ഷണം വിതരണം നടത്തി വിജയ് ഫാന്‍സ്
നല്ല നന്‍പന്‍സ്: തൊഴിലാളി ലയങ്ങളില്‍ ഉച്ചഭക്ഷണം വിതരണം നടത്തി വിജയ് ഫാന്‍സ്

ഇടുക്കി: വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രിയമുടന്‍ നന്‍പന്‍സ് ജില്ലാ കമ്മിറ്റി പീരുമേട് തോട്ടം തൊഴിലാളി ലയങ്ങളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചലച്ചിത്ര രംഗത്ത് 31 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ നടത്തിവരുന്നുണ്ട്. അംഗങ്ങള്‍ സ്വന്തമായി പണം സമാഹരിച്ചാണ് പൊതിച്ചോറുകള്‍ വാങ്ങി വിതരണം ചെയ്തത്. ജില്ലാ പ്രസിഡന്റ് ജെറിന്‍ പി തോമസ്, ഗേള്‍സ് വിംഗ് ഭാരവാഹി അനുമോള്‍ ജോര്‍ജ്, സെക്രട്ടറി ബി വിഷ്ണു, ട്രഷറര്‍ അരുണ്‍ പി ലാല്‍, അനൂപ്, ഭുവനേശ്വരന്‍, എന്‍ അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






