മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ഭരണനിര്‍വഹണം ഇനി ഐഎച്ച്ആര്‍ഡിക്ക് 

മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ഭരണനിര്‍വഹണം ഇനി ഐഎച്ച്ആര്‍ഡിക്ക് 

Mar 15, 2026 - 17:34
 0
മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ഭരണനിര്‍വഹണം ഇനി ഐഎച്ച്ആര്‍ഡിക്ക് 
This is the title of the web page

ഇടുക്കി: മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ഭരണനിര്‍വഹണാധികാരം പൂര്‍ണമായും ഐഎച്ച്ആര്‍ഡിക്ക് കൈമാറി. ഉടമസ്ഥാവകാശം കൈമാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 2000ല്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലാണ് മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കപ്പെട്ടത്. ഐഎച്ച്ആര്‍ഡി ഏറ്റെടുക്കുന്നതോടെ അടുത്ത അധ്യയന വര്‍ഷംമുതല്‍ നൂതനമായ സാങ്കേതിക ശാഖകളില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നേടാം. പുതിയ അധ്യാപക തസ്തികകള്‍ അനുവദിച്ച് സ്ഥാപനത്തിന്റെ എന്‍ബിഎ അക്രഡിറ്റേഷന്‍ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉടമസ്ഥത അവകാശ സര്‍ട്ടിഫിക്കറ്റ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി എസ് അരുണ്‍ കുമാര്‍ ഏറ്റുവാങ്ങി. അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജോജു എം ഐസക്, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം സി നെല്‍സണ്‍, വാര്‍ഡ് മെമ്പര്‍ ക്രിസ്ലീന ബ്രൈറ്റി,  എറണാകുളം മോഡല്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ജയചന്ദ്രന്‍, ഐഎച്ച്ആര്‍ഡി കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി ജി രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് പി ടി ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow