അഖില കേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ യോഗം വണ്ടിപ്പെരിയാറില്‍
അഖില കേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ യോഗം വണ്ടിപ്പെരിയാറില്‍

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ പുതിയ ഭരണ സമിതിയുടെ യോഗം താലൂക്ക് യൂണിയന്‍ വണ്ടിപ്പെരിയാര്‍ ഓഫീസില്‍ നടന്നു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി സി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ കെ ആര്‍ ബില്‍ഡിങിലെ തീ പിടുത്തത്തില്‍ നാശനഷ്ടങ്ങളുണ്ടായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും ശബരിമല മകരവിളക്ക് പുല്ലുമേട്ടില്‍നിന്ന് മകരവിളക്ക് ദര്‍ശിച്ചിറങ്ങുന്ന അയ്യപ്പഭക്തരോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ടി സി ഗോപാലകൃഷ്ണന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് അശോകന്‍ മാഞ്ചിറയ്ക്കല്‍ അധ്യക്ഷനായി. തുടര്‍ന്ന് കലണ്ടര്‍ പ്രകാശനവും അംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങളുടെ വിതരണോത്ഘാടനവും നടന്നു. പീരുമേട് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റുമാരായ പി വി ഷണ്‍മുഖന്‍, എം സോമന്‍, ബോര്‍ഡ് അംഗം ബിനീഷ് ഉറുമ്പില്‍, ജോയിന്റ് സെക്രട്ടറി രൂപേഷ്, മഹിളാസംഘം രക്ഷാധികാരി സുമതി, പ്രസിഡന്റ് പുഷ്പ്പാ ബിജു, വിശാലാക്ഷി, അമ്പിളി രൂപേഷ്, സജി ജയമോന്‍, ടി അജേഷ് കുമാര്‍, പി വിനോദ്, അനീഷ് കേറ്റിയാല്‍, ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






