ദേശീയ സ്‌കൂള്‍ കായികമേളയില്‍ റിലേയില്‍ സ്വര്‍ണം നേടിയ ജോബിന ജോബിക്ക് കട്ടപ്പനയില്‍ സ്വീകരണം
ദേശീയ സ്‌കൂള്‍ കായികമേളയില്‍ റിലേയില്‍ സ്വര്‍ണം നേടിയ ജോബിന ജോബിക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: മധ്യപ്രദേശ് റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ റിലേയില്‍ സ്വര്‍ണം നേടിയ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ജോബിന ജോബിക്ക് സ്വീകരണം നല്‍കി. സംസ്ഥാന കലോത്സവത്തില്‍ പദ്യംചൊല്ലല്‍ മത്സരത്തില്‍ എ ഗ്രേഡ് നേടിയ അനിഷ പി എസ്, ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ട്രയല്‍സിന് അര്‍ഹത നേടിയ അഭിരാമി സി ജെ എന്നീ വിദ്യാര്‍ഥികള്‍ക്കും സ്വീകരണം നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍ ധന്യ അനില്‍ എന്നിവര്‍ മാലയിട്ട് വിജയികളെ സ്വീകരിച്ചു. വിദ്യാര്‍ഥികളെ അനുമോദിച്ചുകെണ്ട് ടൗണില്‍ നടത്തിയ റാലിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി, പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, ബിന്ദു വര്‍ഗീസ്, ആസാദ് സി എസ്, ബിന്‍സണ്‍ ജോസഫ്, പ്രദീപ് കുമാര്‍ വി ജെ, ചിന്നു മരിയ, സുനി പരമേശ്വരന്‍, റാണി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






