നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കാരുണ്യ സ്പര്‍ശം പദ്ധതി തുടങ്ങി

നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കാരുണ്യ സ്പര്‍ശം പദ്ധതി തുടങ്ങി

Jan 13, 2025 - 18:34
Jan 13, 2025 - 18:53
 0
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കാരുണ്യ സ്പര്‍ശം പദ്ധതി തുടങ്ങി
This is the title of the web page

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പര്‍ശം പദ്ധതി പഞ്ചായത്തംഗം വി ആര്‍ നന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹകൂട്ടായ്മയും പൊതുസമ്മേളനവും എസ്എന്‍ഡിപി യോഗം കോഴിമല ശാഖാപ്രസിഡന്റ് പ്രശാന്ത് ടി ജി ഉദ്ഘാടനം ചെയ്തു. സപ്തതി ആഘോഷത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.  ചികിത്സാ പദ്ധതികള്‍, ആശ്രയ പദ്ധതികള്‍, ആഘോഷങ്ങള്‍ മനുഷ്യനന്മയ്ക്ക് എന്ന ചിന്താപദ്ധതി, സാന്ത്വനം കിറ്റ് വിതരണം, ജീവകാരുണ്യ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പേരന്റിംഗ് - സമീപനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിധു വി സോമന്‍ ക്ലാസ് നടത്തി. പിറ്റിഎ പ്രസിഡന്റ് മഞ്‌ജേഷ് കെ എം അധ്യക്ഷനായി. പൂര്‍വവിദ്യാര്‍ഥിയായിരുന്ന ദേവാനന്ദ് കെ. ആറിന്റെ വേര്‍പാടില്‍ അനുശോചിച്ചു. ആദ്യ കാല വിദ്യാര്‍ഥിയായിരുന്ന മണി ചന്ദ്രനെ ആദരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ്, എസ് എസ് അനിതാ ശേഖര്‍, അജീഷ് എന്‍ എസ് , ബിനു സി പി, ബാബു, പി എസ് പ്രദീപ് കുമാര്‍, ടി എസ് ഗിരീഷ് കുമാര്‍, അരുണ്‍കുമാര്‍ ദാസ് ബി, മെര്‍ലിന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow