മൂന്നാറിൽ യുവാവിനെ കാട്ടാന കൊന്നു
മൂന്നാറിൽ യുവാവിനെ കാട്ടാന കൊന്നു

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. 3 പേര്‍ക്ക് പരിക്കേറ്റു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ്(മണി- 38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10ഓടെ കന്നിമല എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളുമായി ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. സുരേഷിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ തൊഴിലാളികളെ ഇവിടെ പ്രവേശിപ്പിച്ചു.
What's Your Reaction?






