സത്രം കാനനപാതയിലൂടെ സന്നിധാനത്തെത്തിയത് 1.4 ലക്ഷം തീര്‍ഥാടകര്‍

സത്രം കാനനപാതയിലൂടെ സന്നിധാനത്തെത്തിയത് 1.4 ലക്ഷം തീര്‍ഥാടകര്‍

Jan 23, 2024 - 18:17
Jul 9, 2024 - 18:29
 0
സത്രം കാനനപാതയിലൂടെ സന്നിധാനത്തെത്തിയത് 1.4 ലക്ഷം തീര്‍ഥാടകര്‍
This is the title of the web page

ഇടുക്കി: ശബരിമല നട അടച്ചതോടെ വണ്ടിപ്പെരിയാര്‍ സത്രം വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടനത്തിന് പരിസമാപ്തി. ഇത്തവണ 1.4 ലക്ഷം തീര്‍ഥാടകര്‍ കാനനപാതയിലൂടെ സന്നിധാനത്തെത്തിയതായാണ് കണക്ക്. മുന്‍വര്‍ഷങ്ങളിലെ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ അഭൂതപൂര്‍വമായ തിരക്കാണ് ഉണ്ടായത്. പ്രതിദിനം 5000ലേറെ അയ്യപ്പഭക്തര്‍ എത്തിയിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 4 തീര്‍ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. അടുത്ത മണ്ഡലകാലത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow