സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

ഇടുക്കി:സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച പണി മുടക്കും. 140 കിലോമീറ്ററിലധിക ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചെല്ലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബസുടമകളുടെ കൂട്ടായ്മയായ ബസുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ സൂചന പണിമുടക്ക് നടത്തുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ജില്ലയിലെയും കട്ടപ്പനയിലെയും മുഴുവന്‍ സ്വകാര്യബസ് ഉടമകളും സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. പൊതുജനങ്ങള്‍ സമരത്തോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
What's Your Reaction?






