ജില്ലയിലെ ജീപ്പ് സഫാരി നിരോധനം: ടൂറിസം കേന്ദ്രങ്ങളില്‍ പ്രതിസന്ധി  

ജില്ലയിലെ ജീപ്പ് സഫാരി നിരോധനം: ടൂറിസം കേന്ദ്രങ്ങളില്‍ പ്രതിസന്ധി  

Jul 7, 2025 - 15:31
 0
ജില്ലയിലെ ജീപ്പ് സഫാരി നിരോധനം: ടൂറിസം കേന്ദ്രങ്ങളില്‍ പ്രതിസന്ധി  
This is the title of the web page

ഇടുക്കി: ജില്ലയിലെ ജീപ്പ് സഫാരിക്ക് നിരോധനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ഇറങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ പോതമേട്ടില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ യാത്രകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മൂന്നാര്‍, തേക്കടി, വാഗമണ്‍, രാമക്കല്‍മേട്, മറയൂര്‍, ചതുരംഗപ്പാറ തുടങ്ങി വിവിധ മേഖലകളില്‍ വിനോദ സഞ്ചാരികള്‍ക്കായി ജീപ്പ് സഫാരികള്‍ നടത്തുന്നുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടന്ന് ഏര്‍പ്പെടുത്തിയ നിരോധനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിവിധ മേഖലകളില്‍ സബ് കലക്ടറുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി.  സര്‍വീസ് നടത്തുന്ന റൂട്ട്, വാഹനങ്ങളുടെ ഫിറ്റ്നസ്, ഇന്‍ഷുറന്‍സ്, ദുര്‍ഘട മേഖലകളില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കുള്ള പരിചയ സമ്പത്ത് എന്നിവ വിലയിരുത്തിയ ശേഷം പിന്നീട് അനുമതി നല്‍കുമെന്നാണ് വിശദീകരണം. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്താതെ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് മേഖലയില്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരുടെ ആവശ്യം.   അതേ സമയം, മൂന്നാര്‍ കൊളുക്കുമലയിലേയ്ക്ക് സര്‍വീസ് നടത്തുന്ന 238 ജീപ്പുകള്‍ക്ക് നിരോധനം ബാധകമല്ലെന്നാണ് സൂചന. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഇവിടെ, മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന ജീപ്പ് സര്‍വീസുകളെ ഇത് എത്തരത്തില്‍ ബാധിക്കുമെന്ന് ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടില്ല. ദുര്‍ഘട മേഖലയിലേക്കുള്ള ചരക്ക് നീക്കവും വിദൂര മേഖലകളില്‍നിന്ന് ആശുപത്രി ആവശ്യങ്ങള്‍ക്കുള്‍പ്പടെയുള്ള യാത്രക്കുമൊക്കെ ജീപ്പുകളുടെ സേവനമാണ് ജില്ലയില്‍ പ്രയോജനപ്പെടുത്തുന്നത്. പെട്ടന്നുള്ള നിരോധനം ആയിരകണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെ സ്വാധീനിക്കുമെന്നിരിക്കെ മുന്നറിയിപ്പ് ഇല്ലാതെ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow