എഎപി കരിങ്കുന്നത്ത് ഏകദിന ശില്‍പശാല നടത്തി
എഎപി കരിങ്കുന്നത്ത് ഏകദിന ശില്‍പശാല നടത്തി

ഇടുക്കി: ആംആദ്മി പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കരിങ്കുന്നം അയ്‌നാ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നിയോജകമണ്ഡലം നേതാക്കളും ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അരുണ്‍ എ, ജേക്കബ് മാത്യു, അഡ്വ. നവീന്‍ ജി നാദാമണി, മോസസ് മോത, ഖാദര്‍ മാലിപ്പുറം, റെനി സ്റ്റീഫന്‍, ഷക്കീര്‍ അലി, മാത്യു ജോസ്, സാജന്‍ ജോസഫ്, ബക്ഷി ആശാന്‍, കെവിന്‍ ബാബു, പഞ്ചായത്തംഗം ബീനാ കുര്യന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ലിസി ബാബു, കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ജിയോ ജോസ് തുടങ്ങിയര്‍ സംസാരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ എന്നാരോപിച്ച് കരിങ്കുന്നം ടൗണില്‍ പ്രതിക്ഷേധ പ്രകടനവും നടത്തി. അംആദ്മിപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു.
What's Your Reaction?






